കോവിഡ്: സൗദിയില്‍ 4233 പേർക്ക് പുതുതായി രോഗബാധ; ഇന്ന് മാത്രം മരിച്ചത് 40 പേർ

single-img
14 June 2020

ഗൾഫ് രാജ്യമായ സൗദി യിൽ കോവിഡ് ബാധിച്ച് ഇന്ന് 40 പേർ മരിച്ചതോടെ രാജ്യത്തെ ആകെ മരണനിരക്ക് 972 ആയി. ജിദ്ദയിലാണ് കൂടുതലായി ആളുകള്‍ ഇന്ന് മരിച്ചത്- 11പേർ.

മക്ക (10), റിയാദ് (4), മദീന (5), ഹുഫൂഫ് (2), ഖത്വീഫ് (2), ദമ്മാം (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), സബ്യ (1) എന്നിവിടങ്ങളിലാണ് ബാക്കിയുള്ള മരണങ്ങൾ സംഭവിച്ചത്. സൌദിയിലാകെ 4233 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 2172 പേർക്ക് രോഗം ഭേദമായി. ആകെയുള്ള രോഗബാധിതരുടെ എണ്ണം 127541 ഉം രോഗമുക്തരുടെ എണ്ണം 84720 ഉം ആയി.

നിലവില്‍ 41849 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരില്‍ 1855 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ ഇപ്പോഴുള്ള മരണനിരക്കിൽ ജിദ്ദയാണ് മുന്നിൽ. ഇതേവരെ 338 പേർ ജിദ്ദയിലും 325 പേർ മക്കയിലും മരിച്ചു. റിയാദിലാവട്ടെ മരണസംഖ്യ 104 ആയി. സൗദിയിലാകെ ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,106,398 ആയി.