ഇതാണ് അമേരിക്ക: കോ​വി​ഡ് ബാ​ധി​ച്ച് രക്ഷപ്പെട്ട വൃദ്ധൻ്റെ ആശുപത്രി ബില്ല് 11 ലക്ഷം

single-img
14 June 2020

കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ൽ നിന്നും ര​ക്ഷ​പെ​ട്ട വൃ​ദ്ധ​ന് വൻ ആശുപത്രിബില്ല്.  ആ​ശു​പ​ത്രിയിൽ അ​ട​ച്ച​ത് 11 ല​ക്ഷം രൂ​പയാണ്. അ​മേ​രി​ക്ക​ന്‍ സ്വ​ദേ​ശി​യാ​യ മൈ​ക്കി​ള്‍ ഫ്‌​ളോ​ര്‍(70)​നാ​ണ് ഈ ​ദു​ര​നു​ഭ​വം. മാ​ര്‍​ച്ച് നാ​ലു മു​ത​ല്‍ 62 ദി​വ​സ​ങ്ങൾ ആശുപത്രിയിൽ കഴിഞ്ഞതതിൻ്റെ ബില്ലാണ് മെെക്കിൾ അടച്ചത്. 

കോവിഡ് ബാധിച്ച മെെക്കിൾ അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യിലായിരുന്നു. രോഗം രൂക്ഷമായതോടെ ഇ​ദ്ദേ​ഹ​ത്തി​ന് അ​വ​സാ​ന​മാ​യി ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും സം​സാ​രി​ക്കാ​ന്‍ ന​ഴ്‌​സ് ഫോ​ണ്‍ വ​രെ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഏവരേയും അത്ഭതപ്പെടുത്തി അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 

എന്നാൽ രോഗ ശമനത്തിനു പിന്നാലെ അ​ടു​ത്ത ഞെ​ട്ട​ല്‍ സ​മ്മാ​നി​ച്ച​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ത​ന്നെ​യാ​ണ്.മേ​യ് അ​ഞ്ചി​ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്ത മൈ​ക്കി​ളി​ന് 1,122,501 രൂ​പ​യു​ടെ ബി​ല്ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യു​ള്ള​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് പ​ണം മു​ട​ക്കേ​ണ്ടി വ​ന്നി​രുന്നില്ല. 

ആ​രോ​ഗ്യ സം​ര​ക്ഷ​ണം വ​ള​രെ ചി​ല​വേ​റി​യ ഒ​ന്നാ​യി മാ​റു​ന്നു. ഇ​തി​നെ സാ​മൂ​ഹി​ക​വ​ത്ക്ക​രി​ക്കു​ക എ​ന്ന​ത് വ​ള​രെ വി​വാ​ദ​മാ​യി മാ​റു​ക​യാ​ണ്. നി​കു​തി ദാ​യ​ക​ര്‍ ത​ന്നെ ചി​ല​വ് വ​ഹി​ക്കേ​ണ്ടി വ​രി​ക​യെ​ന്ന​ത് ഏ​റെ പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെന്നും മൈ​ക്കി​ള്‍ പ​റ​ഞ്ഞു.