ചൈനയുടെ പിന്നാലെ യൂറോപ്പിലും കൊറോണ വൈറസിന് ജനിതകമാറ്റം; ഇപ്പോള്‍ മനുഷ്യരില്‍ ബാധിക്കുന്നത് പുതിയ രൂപം

single-img
14 June 2020

കൊറൊണ വൈറസ് വ്യാപനത്തിന് കാരണമാകുന്ന വൈറസിന് തുടര്‍ച്ചയായി ജനിതകമാറ്റം സംഭവിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ രൂപമെടുത്ത വൈറസ് അപകടകാരിയാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

വൈറസിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോള്‍ മനുഷ്യരെ ബാധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. മുന്‍പ് ചൈനയില്‍ വൈറസിന് രൂപമാറ്റം സംഭവിക്കുന്നത് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ആദ്യമായി ചൈനയില്‍കൊറോണ വൈറസ് ബാധ ആരംഭിച്ചപ്പോള്‍ തന്നെ സാര്‍സ് കോവ് 2 വൈറസിന്റെ പതിനായിരക്കണത്തിന് ഘടനമാറ്റം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഡി614 ജി എന്ന വ്യതിയാനമാണ് മറ്റ് വൈറസ് ഘടനയെക്കാള്‍ മുന്നിലെന്ന് കണ്ടെത്തിട്ടുണ്ട്.

പരീക്ഷണങ്ങളില്‍ യൂറോപ്പിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. പക്ഷെ ഇപ്പോള്‍ വൈറസ് വേഗത്തില്‍ വ്യാപിക്കാനുള്ള കാരണം ജനിതകമാറ്റമാണോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. മനുഷ്യരിലുള്ള കോശങ്ങളില്‍ പെട്ടന്ന് പറ്റിപ്പിടിച്ചിരിക്കാനും രോധബാധ വ്യാപിപ്പിക്കാനും വൈറസിന് അനായാസം സാധിക്കും.

വൈറസിന് സംഭവിക്കുന്ന ഓരോ ജനിതക വ്യതിയാനവും 10 മടങ്ങ് അധികം അപകടകാരിയാണെന്നും ഈ വൈറസാണ് യൂറോപ്പിലും യുഎസിലും ലാറ്റിന്‍ അമേരിക്കയിലും രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ജനിതക മാറ്റം വന്ന ജീനുമായി വൈറസ് ശരീരത്തില്‍ കയറുമ്പോള്‍ നമ്മുടെ പ്രതിരോധ ശേഷി കുറയുകയും അതുവഴി മനുഷ്യന്റെ ശരീരത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കുമെന്നും പഠനം പറയുന്നു