പൊലീസ് കറുത്തവർഗ്ഗക്കാരനെ കൊലചെയ്ത അറ്റ്ലാൻ്റയിൽ ജനങ്ങൾ തെരുവുകൾ കീഴടക്കി; പൊലീസ് മേധാവി രജിവച്ചു: ജനരോഷം കത്തുന്നു

single-img
14 June 2020

ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ വീണ്ടും കറുത്തവർഗ്ഗക്കാരൻ കൊല്ലപ്പെട്ടു. അ​റ്റ്ലാ​ന്‍റ​യി​ലാ​ണ് സം​ഭ​വം. കാ​റി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന റെ​യ്ഷാ​ദ് ബ്രൂ​ക്ക് എ​ന്ന​യാ​ളാ​ണ് പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

റെ​യ്ഷാ​ദ് ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​സം​ഘ​ർ​ഷ​മാ​ണ് വെ​ടി​യു​തി​ർ​ക്കേ​ണ്ട സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തെ​ന്നും പോ​ലീ​സ് ന്യാ​യീ​രി​ച്ചു.

ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ വീ​ണ്ടും മ​റ്റൊ​രു ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ അതിരുഭേദിക്കുകയാണ്. അ​റ്റ്ലാ​ന്‍റ​യി​ൽ സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടുകൾ പുറത്തു വരുന്നത്. 

അ​റ്റ്ലാ​ന്‍റ​യി​ലെ ജ​ന​ങ്ങ​ൾ നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കി​യ​െന്നും പ​ല​പ്പോ​ഴും ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ലെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​റ്റ്ലാ​ന്‍റ പോ​ലീ​സ് മേ​ധാ​വി എ​റി​ക ഷീ​ൽ​ഡ്സ് രാ​ജി വ​യ്ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ, റെ​യ്ഷാ​ദ് ബ്രൂ​ക്കി​നെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ എ​ത്ര​യും വേ​ഗം പി​രി​ച്ചു​വി​ടാ​ൻ അ​റ്റ്ലാ​ന്‍റ മേ​യ​ർ കെ​യ്ഷ ലാ​ൻ​സ് ബോ​ട്ടം ഉ​ത്ത​ര​വി​ട്ടു.