ജോലി ചെയ്തിരുന്ന വിദേശരാജ്യക്കാർക്ക് യുഎഇയിൽ തിരിച്ചെത്താം, സ്വന്തം ചെലവിൽ 14 ദിവസം ക്വാറൻ്റെെനിൽ കഴിയാൻ തയ്യാറായി: യുഎഇ ഭരണകൂടം

single-img
13 June 2020

യുഎഇയിൽ ജോലി ചെയ്തിരുന്ന വിദേശികൾക്ക് തിരിച്ചെത്താൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ വിദേശകാര്യ മന്ത്രാലയം.  മടങ്ങിയെത്തുന്നവർ വീടുകളിലോ ഹോട്ടലുകളിലോ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നാണ് പുതിയ മർഗ്ഗനിർദ്ദേശത്തിൽ പറയുന്നത്.  ക്വാറന്റൈൻ ചെലവ് യാത്രക്കാരൻ തന്നെ വഹിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. 

യാത്രയ്ക്കു മുമ്പ് യാത്രക്കാരൻ ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റൈൻ എന്ന കാര്യം തീരുമാനിച്ചിരിക്കണം. വിമാനത്താവളത്തിൽ വച്ച് തന്നെ യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ദുബായ് വിമാനത്താവളത്തിൽ ഇറങ്ങി മറ്റു എമിറേറ്റിലേക്ക് പോകുന്നവർ സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള യാത്രാ സൗകര്യം ഏർപ്പെടുത്തണം- മർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. 

14 ദിവസം ഹോട്ടലുകളിൽ കഴിയുന്നവർക്ക് 24 മണിക്കൂറും ഡോക്ടറുമായി ബന്ധപ്പെടാൻ കഴിയുന്ന ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. ഇവരുടെ ആരോഗ്യ സ്ഥിതിയിൽ വല്ല മാറ്റവും വരികയാണങ്കിൽ ഹോട്ടൽ അധികൃതർ ദുബായ് ഹെൽത്ത് അതോറിറ്റിയെ അറിയിക്കും. ബന്ധപ്പെട്ടവർ ഉടനെ തന്നെ ഇവർക്ക് വേണ്ടപ്പെട്ട ചികിത്സ നൽകും.