ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം

single-img
13 June 2020

ഇന്ത്യയുടെ കീഴിലുള്ള ഭൂപ്രദേശങ്ങൾ ഉള്‍പ്പെടുന്ന പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം. ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം മുന്നോട്ടുവെച്ചുള്ള ഭരണഘടന ഭേദഗതിക്ക് മേല്‍ ചര്‍ച്ച നടന്നതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് പാസായത്.

നേപ്പാൾ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അടുത്തിടെ നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് ബിഹാര്‍ സ്വദേശിയായ വികേഷ് യാദവെന്ന ഒരു ഇന്ത്യന്‍ കര്‍ഷകന്‍ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നേപ്പാള്‍ പോലീസ് വെടിവെച്ചത്.