പനി, ചുമ എന്നിവ മാത്രമല്ല; പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി കൊറോണ പരിശോധനക്ക് മാനദണ്ഡമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

single-img
13 June 2020

ഇതുവരെ കൊറോണ പരിശോധനക്കുള്ള മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വസ്തുക്കളുടെ മണം, ആഹാരസാധനങ്ങളുടെ രുചി എന്നിവ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന അവസ്ഥ എന്നിവയെ കൊറോണ പരിശോധക്കുള്ള മാനദണ്ഡമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിറക്കി.

ഇതുവരെ ഉണ്ടായിരുന്ന രീതി അനുസരിച്ച് പനി, വരണ്ട ചുമ, ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ട്, തൊണ്ട വേദന എന്നിവയാണ് പ്രധാന കൊറോണ രോഗലക്ഷണങ്ങള്‍. പുതിയ രോഗലക്ഷണങ്ങളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. ചില അവസരങ്ങളില്‍ കൊറോണ ലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊറോണ സ്ഥിരീകരിക്കുന്നതു കൊണ്ടാണ് പുതിയ രണ്ടു രോഗലക്ഷണങ്ങള്‍ കൂടി കൊറോണ പരിശോധനയ്ക്ക് മാനദണ്ഡമാക്കിയത്.