പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
13 June 2020

പാകിസ്താന്റെ മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഴിമതി കേസില്‍
അന്വേഷണം നേരിടുന്ന അദ്ദേഹം പാക് അഴിമതി വിരുദ്ധ അന്വേഷണ വിഭാഗമായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് മുന്നില്‍ വിചാരണയ്ക്ക് ഹാജരായതിനു ശേഷമാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ മകൻ കാസിം ഗിലാനിയാണ് യൂസഫ് റാസ ഗിലാനി കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഇമ്രാന്‍ ഖാന്‍ നയിക്കുന്ന രാജ്യത്തിന്റെ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി, നിങ്ങള്‍ വളരെ വിജയപൂര്‍വം എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കി. അദ്ദേഹത്തിന് കോവിഡ് 19 ഫലം പോസിറ്റീവായി- കാസിം ട്വീറ്റില്‍എഴുതി.

രോഗ വ്യാപനത്താൽ പാകിസ്താനിൽ ഇതുവരെ രോഗ ബാധിതരുടെ എണ്ണം 1,32,405 ആയി. 2,551 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നേരത്തെ അഴിമതി വിരുദ്ധ ബ്യുറോയ്ക്ക് മുന്നില്‍ ഹാജരായ പിന്നാലെ പാക്ക് പ്രതിപക്ഷ നേതാവും പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് -നവാസ് തലവനുമായ ഷെഹ്ബാസ് ഷരീഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.