തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ നേതാവായ എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
13 June 2020

തമിഴ്‌നാട്ടിൽ വീണ്ടും ഒരു എംഎൽഎയ്ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ശ്രീപെരുമ്പത്തൂർ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിക്കാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമാനമായി കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎൽഎ, ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഇദ്ദേഹം ഡിഎംകെയുടെ എംഎൽഎയായിരുന്നു.സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു അൻപഴകൻ. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയുമായി ഇദ്ദേഹം.