ഈ മഹാമാരി ജൂണിൽ തീരും: പിന്നെ ഒരു വരവുകൂടി വരും, വളരെ ഭീകരമായ വരവ്: കൊറോണയും പ്രളയവും വർഷങ്ങൾക്കു മുമ്പേ പ്രവചിച്ച രാമൻ അക്കിത്തിരിപ്പാട്

single-img
13 June 2020

കൊറോണ വൈറസ് ബാധ ജൂണിൽ അവസാനിക്കുമെന്ന് ജ്യോതിഷ പണ്ഡിതൻ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട്. 2020 ജൂണിൽ രോഗത്തിന് ശമനമുണ്ടാകുമെന്നും 2021 വീണ്ടും വൈറസ് ബാധ വീണ്ടുമെത്തുമെന്നും അദ്ദേഹം പറയുന്നു. അടുത്തവർഷം വൈറസ് വീണ്ടുമെത്തുമ്പോൾ ഏഴു കോടി ജനങ്ങൾക്ക് നാശമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. 

എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റി തിരിയുകയാണ്. ഈ ഭ്രമണത്തെ 30 ഡിഗ്രി വീതമുള്ള 12 ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇതാണ് മാസങ്ങൾ. മലയാളത്തിലുള്ളത് പന്ത്രണ്ടു രാശികളാണ്. 2019 നവംബർ നാല് മുതൽ 2020 നവംബർ 30 വരെ വ്യാഴം ധനു രാശിയിലാണ് വേണ്ടത്. ന്നാൽ 2020 മാർച്ച് 30 മുതൽ ജൂൺ 30 വരെ വ്യാഴം അടുത്ത രാശിയായ മകരത്തിലേക്ക് കടന്നു അതീവ ദുർബലമായി നിൽക്കുകയാണ്- രാമൻ അക്കത്തിരിപ്പാട് പറയുന്നു. 

ജൂൺ 30 കഴിഞ്ഞ് അതു തിരിച്ചെത്തി ധനുരാശിയിൽ തന്നെ ശക്തമായി നിലകൊള്ളുമെന്നും ഇത്തരത്തിലുള്ള വ്യാഴനീക്കമാണ് അതിചാരമെന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിൻ്റെ പ്രതികൂലമാണ് 2020 മാർച്ച് മുതൽ ജൂൺ വരെ നമ്മുടെ നാട്ടിൽ സംഭവിക്കുന്ന വൈറസ് ബാധ. മറ്റു സ്ഥലങ്ങളിലും ഈ കാലഘട്ടത്തിൽ ഗ്രഹവശാൽ രോഗവ്യാപനമാണ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2020 ജൂണിൽ രോഗത്തിന് ശമനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

എന്നാൽ 2021ൽ വൈറസ് ബാധ വീണ്ടുമുണ്ടാകുമെന്നും ജ്യോത്സ്യൻ വ്യക്തമാക്കുന്നുണ്ട്. വൈറസ് ബാധയിൽ നിന്നും രക്ഷപ്പെടുവാൻ സാധാരണക്കാർ എന്തുചെയ്യണം എന്ന ചോദ്യത്തിന് മറുപടിയും അദ്ദേഹം പറയുന്നു. ശിവനെ ഭജിക്കുക മാത്രമാണ് പരിഹാരമെന്നും ശിവപുരാണത്തിൽ ഉമാമഹേശ്വരസംവാദം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. 

ഈ സംവാദത്തിൽ പറയുന്നതായ മന്ത്രം പോലെ ഒരു ഭാഗമുണ്ട്. ഇത് ഉപാസിക്കണം. ദേവീ മാഹാത്മ്യത്തിൽ പാരായണ ക്ഷമമായ ഒരു ഭാഗമുണ്ട്. അതുപോലെ ശിവപുരാണത്തിലുമുണ്ട്. ഇത് ഉപാസിക്കുന്നത് വളരെ നല്ലതാണ്.  ഇനി സാധിച്ചില്ലെങ്കിലും ശിവനെ ഭജിക്കുക. സാധാരണക്കാർക്ക് ഇതേ മാർഗ്ഗമുള്ളു- രാമൻ അക്കത്തിരിപ്പാട് പറയുന്നു. 

2018ലുണ്ടായ പ്രളയവും അദ്ദേഹം 2008 പ്രവചിച്ചിരുന്നു എന്നാണ് അവകാശപ്പെടുന്നത്. അതുപോലെ 2020-ലെ വൈറസ് ബാധ 2018 ലേ പ്രവചിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. ഇത്ര കൃത്യമായ പ്രവചനം മറ്റാരും നടത്തിയിട്ടില്ലെന്നും ഇപ്പോഴത്തെ വൈറസ് ബാധയും ദുരിതത്തിനും 2023 പൂർണമായും അവസാനം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

കലാകൗമുദി പ്രസിദ്ധീകരണമായ മുഹൂർത്തത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.