കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന വേണ്ട; പകരം ആന്റിബോഡി ടെസ്റ്റ് മതി

single-img
13 June 2020

വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന മുൻ നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സർക്കാർ തീരുമാനം മാറ്റുന്നത്. പകരം വിമാനയാത്രയ്ക്ക് മുമ്പായി ആന്റിബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ് 19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ജൂൺ 20 മുതല്‍ വ്യവസ്ഥ പ്രാബല്യത്തില്‍ കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.