പൊതുപ്രവർത്തകനേയും കുടുംബത്തേയും ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് വിഡി സതീശൻ എംഎൽഎയ്ക്കെതിരെ കേസെടുത്തു

single-img
13 June 2020

പൊതുപ്രവർത്തകനേയും കുടുംബത്തേയും ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ വിഡി സതീശൻ എംഎൽഎയ്ക്കെതിരെ കേസെടുത്തു. പറവൂർ പൊലീസാണ് കേസെടുത്തത്. 

പൊതുപ്രവർത്തകനായ സലാം നൊച്ചിലകത്ത്, ഭാര്യ, അമ്മ എന്നിവരുടെ പരാതിലാണ് കേസ്. കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ തന്റെ ഫേസ്ബുക്ക് അക്കൗട്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് വിഡി സതീശന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് എംഎൽഎയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ആ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. നേരത്തെ യുവതിയുടെ പരാതിയിൽ വിഡി സതീശന് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു.