കോവിഡ്: അഫ്രീദിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എങ്കിലും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ: ഗംഭീര്‍

single-img
13 June 2020

ഇന്നായിരുന്നു പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ വിവരം അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ എല്ലാവരെയും അറിയിക്കുന്നതും. ഇന്ത്യയുടെ മുൻ ഓപ്പണറും ഇപ്പോൾ ബിജെപി എംപിയുമായ ഗൗതം ഗംഭീർ അഫ്രീദിയുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് പറഞ്ഞ ശേഷം എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടേയെന്ന് വ്യക്തമാക്കി.

“ആര്‍ക്കും കൊറോണ വൈറസ് ബാധയേല്‍ക്കരുത്, അഫ്രീദിയുമായി എനിക്ക് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എന്നാൽ അദ്ദേഹം എത്രയും വേഗത്തില്‍ സുഖംപ്രാപിക്കട്ടെ എന്നാല്‍ അതിനേക്കാൾ ഉപരിയായി തന്റെ രാജ്യത്തെ കൊറോണ ബാധിതരെല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കാനാണ് ആഗ്രഹിക്കുന്നത്- ഗൗതം ഗംഭീര്‍ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അതോടൊപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ ആദ്യം സ്വയം നോക്കട്ടേയെന്നും അവർ ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള ഭീകരത അവര്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഗംഭീര്‍ പറഞ്ഞു.