`എൻ്റെ സഖാവേ´: പി.കെ.കുഞ്ഞനൻ്റെ മരണവാര്‍ത്തയ്ക്കു പിന്നാലെ ടിപി ചന്ദ്രശേഖരൻ്റെ ചിത്രം പങ്കുവച്ച് ഭാര്യ കെ കെ രമ

single-img
12 June 2020

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന സിപിഎം നേതാവ് പി.കെ.കുഞ്ഞനന്റെ മരണവാര്‍ത്തയ്ക്കു പിന്നാലെ ഫേസ്ബുക്കില്‍ ടി.പിയുടെ ചിത്രം പങ്കുവച്ച് ഭാര്യ കെ.കെ രമ. ‘എന്റെ സഖാവേ..’ എന്ന് കുറിച്ചാണ് രമ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പോസ്റ്റു ചെയ്തത്.

അതേസമയം കുഞ്ഞനന്ദനെ അനുസ്മരിച്ച് മുഖ്യമന്ത്രി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് പ്രതിപക്ഷം ചർച്ചയാക്കുകയാണ്. ‘സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്ദന്‍’ എന്ന പരാമർശമാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. 

 അതിക്രൂരമായ ഒരു കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ് കോടതി ശിക്ഷിച്ച ഒരു ക്രിമിനലിന്റെ മരണത്തില്‍ അയാളുടെ അടുത്ത സുഹൃത്തായ ഒരു പ്രമുഖന്‍ നടത്തിയ വിലാപമാണിത്.’കരുതല്‍ മന്‍സ്യന്‍’ എന്ന് ഇദ്ദേഹത്തെ പല നിഷ്‌ക്കുകളും ഈയിടെ വാഴ്ത്തുന്നത് കണ്ടു. ‘കരുതലി’ന്റെ കാര്യത്തില്‍ ആരാണ് ഇദ്ദേഹത്തിന്റെയൊക്കെ മാതൃക എന്ന് വ്യക്തമായല്ലോ? സഖാവ് എന്നതിന്റെ സമകാലിക അര്‍ത്ഥവും അദ്ദേഹം കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.’ ഇതായിരുന്നു വി.ടി ബല്‍റാം മുഖ്യമന്ത്രിക്കെതിരെ കുറിച്ചു.