പാലക്കാട് പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ കരിങ്കല്‍ ക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

single-img
12 June 2020

പാലക്കാട് ജില്ലയിലെ തൃത്താല ആലൂരിൽ കരിങ്കല്‍ ക്വാറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. ആലൂരിലെ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ കുട്ടിയെ വീട്ടില്‍നിന്നും കാണാതായിരുന്നു.

ഇതിനെ തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പത്തുമണിയോടെ വീടിന് സമീപത്തെ പാറമടയില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല കെബി മേനോന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൃന്ദ.