ഞങ്ങള്‍ ഒറ്റക്കെട്ട്; കോൺഗ്രസിനെ സിപിഎം പിന്തുണയ്ക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

single-img
12 June 2020

രാജസ്ഥാനില്‍ ഉടൻ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒറ്റവോട്ടു പോലും പുറത്തുപോവില്ലെന്നും ഞങ്ങള്‍ ഒറ്റക്കെട്ടാണ്, ഞങ്ങളുടെ ഒറ്റവോട്ടു പോലും പുറത്തു പോവില്ലഎന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി രണ്ടു സിപിഎം എംഎല്‍എമാര്‍ പിന്തുണ നൽകുമെന്ന് അറിയിക്കുകയായിരുന്നു. അതേസമയംരാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത് മനഃപൂര്‍വ്വമെന്ന് അദ്ദേഹം ആരോപിച്ചു.

അത്യപൂർവമായ രീതിയിൽ രാജ്യം കൊവിഡിനെ നേരിടുമ്പോള്‍ അമിത്ഷായും മോദിയും രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് രണ്ടു മാസം മുന്നെ നടത്തണമായിരുന്നു. എന്നാൽ ഒരു കാര്യവുമില്ലാതെയാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മാറ്റാനുള്ള കാരണം ബിജെപി കരുതിയ രീതിയിലുള്ള കുതിരക്കച്ചവടമൊന്നും നടന്നില്ല എന്നതാണെന്നും അശോക് ഗെലോട്ട് പറഞ്ഞു.