കോവിഡ് ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുൻപേ മോദി വൈറസിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

single-img
12 June 2020

ഇന്ത്യയിൽ ആദ്യമായി ജനുവരി 30നാണ് കോവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍ അതിന് മുമ്പെ വൈറസിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കഴിഞ്ഞ വര്ഷം അവസാനം വരെ കൊറോണ വൈറസിനെപ്പറ്റി ആരും കേട്ടിരുന്നില്ല.

രാജ്യത്ത് ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് കേരളത്തിലാണ്. ആഇതിനും മുന്‍പ് തന്നെ എല്ലാ മന്ത്രിസഭാ യോഗങ്ങളിലും വൈറസിനെപ്പറ്റി മോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേന്ദ്ര മന്ത്രി പറയുന്നു. രോഗ വ്യാപനത്തെ നേരിടാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ജനങ്ങളെ സ്‌നേഹിക്കുന്ന ഒരു നേതാവിന്റെ അടയാളമാണിതെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറയുന്നു. മധ്യഗുജറാത്തിലെ ഒരു വെര്‍ച്ച്വല്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഇതുവരെ രാജ്യത്ത് 24 മണിക്കൂറിനിടെ 10,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.