തലച്ചോറിൽ രക്തസ്രാവം; മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
12 June 2020

സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മന്ത്രി ചികിത്സ തേടിയത്.

നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാർ അറിയിച്ചു. ഇപ്പോൾ മറ്റ് പരിശോധനങ്ങള്‍ക്കായാണ് ആശുപത്രിയില്‍ അദ്ദേഹം തുടരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.