ആദ്യം ഇന്ത്യ ഒരു ക്ഷേത്രം നിർമ്മിച്ചു, പിന്നീട് കൃത്രിമമായി ഒരു നദിയും: നേപ്പാളിൻ്റെ ഭൂമി ഇന്ത്യ കെെവശപ്പെടുത്തിയെന്ന ആരോപണവുമായി നേപ്പാൾ പ്രധാന മന്ത്രി

single-img
12 June 2020

ഇന്ത്യ-ചെെന അതിർത്തി തർക്കം പുകയുന്നതിനിടയിൽ ഇന്ത്യയ്ക്ക് എതിരെ നേപ്പാളും ആരോപണവുമായി രംഗത്ത്. നേപ്പാളിന്റെ ഭാഗങ്ങൾ ഇന്ത്യ കയ്യടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചർച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പറഞ്ഞു. 

ഇന്ത്യ – നേപ്പാൾ അതിർത്തിയോടു ചേർന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിൻ്റെ ഭാഗമാണെന്നാണ് ഒലി ആരോപിച്ചത്. ഈ പ്രദേശങ്ങൾ നേപ്പാളിൻ്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റ് ചർച്ചയ്ക്കെടുത്തതിനു പിന്നാലെയാണ് ഒലിയുടെ പ്രതികരണം.

ചരിത്രപരമായ വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കാലാപാനി സംബന്ധിച്ച തർക്കം നേപ്പാൾ പരിഹരിക്കുമെന്നും ഒലി പറഞ്ഞു. ഈ പ്രദേശത്ത് ക്ഷേത്രവും കൃത്രിമമായി നദിയും സൃഷ്ടിക്കുകയാണ് ഇന്ത്യ ആദ്യം ചെയ്തത്.  പിന്നാലെ കരസേനയെ ഉപയോഗിച്ച് അവിടം കയ്യടക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.