മറച്ചുവച്ചിട്ട് കാര്യമില്ല; കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനം നടന്നു: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

single-img
12 June 2020

സംസ്ഥാനത്ത് ഇതിനകം കൊവിഡ് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി പ്രസിഡന്റ് രാജീവ് ജയദേവന്‍.ഇനിയും ഈ കാര്യം മറച്ചുവച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും 24 ന്യൂസിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൊറോണ വൈറസ് മഹാ ദുരന്തം ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതിനെ ഒരു മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെ.

നിലവില്‍ കേരളത്തില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ രാജ്യമാകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ദ്ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്.