കെെയിൽ മുത്തമിട്ടാൽ കൊറോണയെ പ്രതിരോധിക്കാമെന്നു പറഞ്ഞ പുരോഹിതൻ കോവിഡ് ബാധിച്ചു മരിച്ചു: മുത്തമിട്ടവർക്കും കോവിഡ്

single-img
12 June 2020

കൈയില്‍ മുത്തമിട്ടാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നു വാദിച്ച പുരോഹിതന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ നയപുര ജില്ലയിലെ രത്‌ലമിലാണ് സംഭവം.  അസ്‌ലം എന്നയാളാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

പുരോഹിതൻ്റെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുമായി നിരവധിയാളുകള്‍ സമ്പര്‍ക്കത്തില്‍ ഏർപ്പെട്ടതായി കണ്ടെത്തി. ഇതില്‍ 19 പേര്‍ക്ക് രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളില്‍ നിന്നു തന്നെ 20ഓളം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതോടെ നയപുര ജില്ലയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. 

അസ്‌ലമിനു സമാനമായി രോഗം ഭേദമാക്കുമെന്ന് പ്രചരിപ്പിച്ച 29 പേരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജൂണ്‍ 4നാണ് അസ്‌ലം വൈറസ് ബാധിച്ച് മരിച്ചത്. ജൂണ്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം രത്‌ലമില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേരും അസ്‌ലമുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.