രാജ്യത്ത് കൊറോണ ബാധ അതിരൂക്ഷമാകുന്നു: ആദ്യമായി ഒരു ദിവസം 10,000 മു​ക​ളി​ല്‍ ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധ

single-img
12 June 2020

രാ​ജ്യ​ത്ത് കൊറോണ ബാധ അതിരൂക്ഷമാകുകയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത് 10,956 പേ​ര്‍​ക്കാണ്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം 10,000 മു​ക​ളി​ല്‍ ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച​ത്തെ രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൂ​ടി പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേക്ക് കു​തി​ച്ചു​യ​ർ​ന്ന​ത്. 

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,97, 535 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 396 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 8,498 ആ​യി.

ബ്രി​ട്ട​ൻ, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ ഒ​റ്റ​ദി​വ​സം​ കൊ​ണ്ടാ​ണ് മ​റി​ക​ട​ന്ന​ത്.