രക്തഗ്രൂപ്പും കോവിഡ് വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ: ഈ രക്തഗ്രൂപ്പുകാർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവ്

single-img
12 June 2020

രക്ത ഗ്രൂപ്പുകളുമായി കോവിഡ് വെെറസ് വ്യാപനം ബന്ധപ്പെട്ടിട്ടുണ്ടോ? ഉണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് O രക്തമുള്ളവർക്ക് കോവിഡ്   വൈറസ് പിടിപെടാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നുള്ള വിലയിരുത്തൽ നടത്തിയിരിക്കുന്നത് 23andMe എന്ന ജനിതക പരിശോധന കമ്പനിയിലെ ഗവേഷകരാണ്. 

കോവിഡ് വൈറസിൻ്റെ വ്യാപന സാധ്യത വ്യക്തികളുടെ രക്ത ഗ്രുപ്പുകളുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള പഠന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. O ഗ്രൂപ്പ്  രക്തമുള്ളവർക്ക് കോവിഡ്   വൈറസ് പിടിപെടാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. 750,000 ത്തിലധികം പേർ പങ്കെടുത്ത പഠനത്തിലാണ് ഗ്രൂപ്പ് O രക്തമുള്ള ആളുകൾക്ക് കോവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന വസ്തുത സംബന്ധിച്ച് വിലയിരുത്തലുണ്ടായത്. 

തിങ്കളാഴ്ച യാണ്  23andMe റിപ്പോർട്ട് പുറത്തു വിട്ടത്. അതേസമയം AB ഗ്രൂപ്പ്  രക്തം ഉള്ളവരാണ് കോവിഡ്  ടെസ്റ്റിൽ അധികവും പോസിറ്റീവായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.