തിരുവനന്തപുരത്ത് ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്റ്റില്‍ വന്‍ തീപിടിത്തം

single-img
12 June 2020

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്റ്റില്‍ വന്‍ തീപിടിത്തം. ഫാക്ടറിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തള്ളിയ ഭാഗത്താണ് തീപിടിത്തം. വൈകിട്ട് 7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്.

വിവരം അറിഞ്ഞെത്തിയ ചെങ്കല്‍ച്ചൂള ഫയര്‍സ്റ്റേഷനിലെ ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ അഗ്നിബാധ നിയന്ത്രണ വിധേയമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തെ തുടര്‍ന്ന് പേരൂര്‍ക്കട ശാസ്തമംഗലം റോഡില്‍ നിലവില്‍ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.