വന്ദേഭാരത് മൂന്നാം ഘട്ടം: അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക വിമാനം അനുവദിച്ചു

single-img
11 June 2020

കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക് ഡൌൺ മൂലം അമേരിക്കയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സർക്കാർ വിമാന സര്‍വീസ് അനുവദിച്ചു. ഇതിനായി വന്ദേഭാരത് മൂന്നാം ഘട്ട മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പൗരന്മാരെ നാട്ടിലെത്തിക്കുക.

മലയാളികളെ എത്തിക്കാൻ കേരളത്തിലേക്ക് പ്രത്യേക വിമാനം അനുവദിച്ച വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടൊപ്പം വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും സഹകരിച്ച് കുടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്നും വി മുരളീധരന്‍ അറിയിച്ചു.