ഇന്ത്യയില്‍ അടുത്തകാലത്തായി മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു; ആശങ്ക രേഖപ്പെടുത്തി അമേരിക്ക

single-img
11 June 2020

ദീർഘകാലത്തെ ചരിത്രപരമായി അപഗ്രദിക്കുമ്പോൾ ഇന്ത്യ അങ്ങേയറ്റം സഹിഷ്ണുതയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണെങ്കിലും സമീപ കാലത്തായി മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നതില്‍ ആശങ്ക രേഖപ്പെടുത്തി ട്രംപ് ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. ആഗോളതലത്തിലെ മതസ്വാതന്ത്ര്യവിഭാഗം അംബാസഡറായ സാമുവല്‍ ബ്രൗണ്‍ബാക്കിന്റേതാണ് ഇത്തരത്തിലുള്ള പരാമര്‍ശം.

2019ൽ സമർപ്പിക്കപ്പെട്ട അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൗണ്‍ബാക്കിന്റെ ഈ പരാമര്‍ശം. ധാരാളം ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളിയായ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അമേരിക്കൻ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള ഈ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് പുറത്തുവിട്ടത്.

എന്നാൽ പ്രസ്തുത റിപ്പോര്‍ട്ട് നേരത്തെ തന്നെ ഇന്ത്യ തള്ളിക്കളിഞ്ഞിരുന്നു. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് വിദേശരാജ്യങ്ങള്‍ക്ക് നിലപാടെടുക്കാനാവില്ല എന്നായിരുന്നു ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രതികരണം.