മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗം: നിമിഷ സജയന്‍

single-img
11 June 2020

അടുത്തിടെ ഒരു ടെലിവിഷന്‍ ചാറ്റ് ഷോയില്‍ നടി നിമിഷ സജയൻ നടത്തിയ പ്രസ്താവനകള്‍ ചര്‍ച്ചയായിരുന്നു.
മുൻകാല നടി ആനി അവതാരകയായെത്തുന്ന ഷോയില്‍ മെയ്ക്കപ്പ് ഇടുന്നത് സംബന്ധിച്ചുള്ള തന്റെ അഭിപ്രായം നിമിഷ തുറന്നു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ വിഷയത്തില്‍ നിമിഷയുടെയും ആനിയുടെയും അഭിപ്രായങ്ങളെ ഒരു വിഭാഗം ആളുകള്‍ വിവാദമാക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ഇതാ, തന്റെ പ്രസ്താവനയില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് നിമിഷ. ഫേസ്ബുക്കിലൂടെ ആണ് താരം തന്റെ പ്രതികരണം അറിയിച്ചത്. വ്യക്തി ജീവിതത്തില്‍ തനിക്ക് മെയ്ക്കപ്പ് ഇഷ്ടമല്ല എന്നും സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഇടുമെന്നാണ് പറഞ്ഞതെന്നും നിമിഷ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ തന്റെ മെയ്ക്കപ്പിട്ട ഫോട്ടോ കണ്ട് വിമര്‍ശിച്ചവര്‍ക്കാണ് താരം മറുപടി നല്‍കിയത്.

ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ…

Posted by Nimisha Sajayan on Thursday, June 11, 2020