സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ച് പൂർണ്ണ സജ്ജമായി കിംസ് ആശുപത്രി

single-img
11 June 2020

കോവിഡ് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചശേഷം കിംസിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും പൂർണ്ണമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടരുന്നു.

ഔട്ട്‌പേഷ്യന്റ്, ഇൻപേഷ്യന്റ്, ശസ്ത്രക്രിയ, ഡേകെയർ എന്നീ ചികിത്സാ വിഭാഗങ്ങൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പൂർണ്ണമായും സുരക്ഷിതമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ഓർത്തോപീഡിക്‌സ്, ന്യൂറോളജി, ഗ്യാസ്‌ട്രോ, നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ മുതിർന്ന ഡോക്ടർമാരുടെ സേവനം രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്.

സാമൂഹിക അകലം പാലിക്കാനായി റിസപ്ഷൻ, കാത്തിരിപ്പ് സ്ഥലങ്ങൾ, ഫാർമസി, ലാബ് എന്നിവടങ്ങളിൽ പ്രത്യേക കരുതലുകൾ എടുത്തിട്ടുണ്ട്. മഴക്കാലരോഗങ്ങൾക്കും, പനിയുടെ ലക്ഷണങ്ങൾ ഉള്ളവർക്കും പ്രത്യേക ഫിവർ ക്ലീനിക് പ്രവർത്തിക്കുന്നുണ്ട്. അതിനൊപ്പം തന്നെ നഴ്‌സിംഗ്, ഫാർമസി, ലാബ് എന്നിവയുടെ ഹോം ഡെലിവറി സേവനങ്ങളും ലഭ്യമാണ്.