കേരളത്തിൽ ഇന്ന് 83 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു; 5 പേർ ആരോഗ്യ പ്രവര്‍ത്തകര്‍

single-img
11 June 2020

കേരളത്തിൽ ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ക്ക് കെവിഡ് ഭേദമയതായും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശിയുടെ മരണം കൊവിഡ് മൂലമാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

തൃശൂര്‍- 25, പാലക്കാട്-13, മലപ്പുറം, കാസര്‍കോട്-10, കൊല്ലം-8, കണ്ണൂര്‍-7, പത്തനംതിട്ട-5, എറണാകുളം, കോട്ടയം-2
കോഴിക്കോട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1,258 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 133 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേർ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവാണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍കര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Thursday, June 11, 2020