ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങളെ കോവിഡ് ബാധിക്കും; സമൂഹ വ്യാപനം നടന്നിട്ടില്ല: ഐസിഎംആര്‍

single-img
11 June 2020

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ഐസിഎംആര്‍. പക്ഷെ ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യതയുണ്ടെന്നും ആ പ്രതിസന്ധി മാസങ്ങളോളം നീണ്ടു നില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യ വ്യാപകമായി നഗരങ്ങളിലെ ചേരികളിലാണ്‌ വൈറസ് വ്യാപനത്തിന് സാധ്യത കുടുതലാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര്‍ ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയത്. പ്രായം കൂടിയവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോള്‍ പൊതുവേ മരണ നിരക്ക് കുറവാണെന്നും ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറസ് അതിവേഗം വ്യാപിക്കുന്നത് തടയുന്നതില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും കാരണത്താല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഐസിഎംആര്‍ പറയുന്നു. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട പഠനം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.