കൊവിഡ് നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചിരിക്കാം, എന്നാൽ രാഹുൽ ഗാന്ധി എന്താണ് ചെയ്തത്: അമിത് ഷാ

single-img
10 June 2020

കൊവിഡ് വൈറസ് വ്യാപനത്തെ രാജ്യത്ത് ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എന്നാൽ സര്‍ക്കാരിന് എപ്പോഴും പ്രതിബദ്ധതയുണ്ടെന്നും ഈ സമയം വിദേശത്തിരുന്ന് കൊവിഡിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന രാഹുല്‍ ഗാന്ധി എന്താണ് ചെയ്തതെന്നും ഒഡീഷയില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കവേ അദ്ദേഹം ചോദിച്ചു.

കേന്ദ്ര സർക്കാർ ഇവിടെ കേരളം, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങി എല്ലാ സംസ്ഥാനങ്ങളോടും രോഗ വ്യാപനം നിര്‍ദേശങ്ങള്‍ ചോദിച്ചിരുന്നെന്നും അമിത് ഷാ പറഞ്ഞു. ഇതിനോട് എല്ലാ സംസ്ഥാനങ്ങളും മികച്ച രീതിയിലാണ് പ്രതികരിച്ചതെന്നും കേന്ദ്രം ഒപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേപോലെ തന്നെ ഇപ്പോഴത്തെ മോദിസര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷയിലും പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലടക്കം നിരവധി മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.