അമ്മ തല്ലിയപ്പോൾ മനംനൊന്ത് കണ്ണൂരിൽ ഏഴ് വയസുകാരൻ സാരിയിൽ കഴുത്ത് കുരുക്കി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

single-img
10 June 2020

കണ്ണൂർ ജില്ലയിൽ വാരത്ത് ഏഴു വയസ്സുകാരൻ അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കിയതിനെ തുടർന്ന് മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. റിജ്വൽ എന്ന് പേരുള്ള എഴുവയസ്സുകാരനാണ് ബന്ധുവീട്ടിൽ വച്ച് ഇത്തരത്തിൽ ദാരുണമായി മരിച്ചത്.

ബന്ധുവീട്ടിൽ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലുള്ള കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിനെ തുടർന്ന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു.

മുറിയുടെ ഉള്ളിൽ സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്ന് ചക്കരക്കൽ സിഐ വിനോദൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി കുസൃതി കാണിച്ചതിനാൽ അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയിൽ എത്തിക്കുംമുമ്പെ മരണം സംഭവിച്ചെന്നും റിജ്വലിന്റെ അമ്മമ്മയും
മാധ്യമങ്ങളോട് പ്രതികരിച്ചു.