സ്‌പോര്‍ട്‌സ് കരിയറിനോട് വിട പറഞ്ഞ് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക്; കാരണം വെളിപ്പെടുത്തി വനിതാ റേസിങ് താരം

single-img
10 June 2020

ഓസ്‌ട്രേലിയയുടെ പ്രശസ്തയായ വനിതാ റേസിങ് താരം റെനി ഗ്രാസിയാണ് അടുത്തിടെ സ്പോർട്സ് കരിയർ ഉപേക്ഷിച്ചു പോണ്‍ സ്റ്റാറായി മാറിയത്. 2015 കാലഘട്ടത്തിൽ വി8 സൂപ്പര്‍ കാര്‍സ് ഡ്യുണ്‍ലപ്പില്‍ കാറോടിച്ച് ചരിത്രം കുറിച്ച താരം കൂടിയാണ് ഇവര്‍ എന്നറിയുമ്പോൾ ആണ് ആശ്ചര്യം വർദ്ധിക്കുന്നത്. ലോക പ്രശസ്തമായ ചാംപ്യന്‍ഷിപ്പിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ റേസില്‍ പങ്കെടുത്ത ആദ്യത്തെ വനിതാ താരമെന്ന റെക്കോര്‍ഡ് ആ സമയം റെനിയെ തേടിയെത്തിയിരുന്നു.

ഇപ്പോൾ താൻ എന്തുകൊണ്ടാണ് മേട്ടോര്‍ സ്‌പോര്‍ട്ട് പൂർണ്ണമായും വിട്ട് താന്‍ പോണ്‍ താരമായി മാറിയതെന്നത്തിന്റെ കാരണം തുറന്നു പറയുകയാണ് 25കാരിയായ റെനി. സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം തന്റെ മനസ്സ് തുറന്നത്. തുടർച്ചയായ മോശം ഫോമും റേസിങ് കരിയര്‍ മുന്നോട്ടു കൊണ്ടു പോവാന്‍ ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാതിരുന്നതുമാണ് താന്‍ പോണ്‍ മേഖലയിലേക്കു മാറാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു.

എന്നാൽ പിന്നീട് പോണ്‍ കരിയറായി തിരഞ്ഞെടുത്ത ശേഷം ഒരുപാട് പണം സമ്പാദിക്കാന്‍ കഴിഞ്ഞു. ഇവിടെ ഇപ്പോൾ കേവലം രണ്ടു മാസം മാത്രമേ ആവുന്നേയുള്ളൂ. അടുത്ത രണ്ടു മാസം കഴിഞ്ഞാല്‍ തന്റെ വരുമാനം ആറക്ക സംഖ്യയിലേക്ക് എത്തുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കും എന്നും റെനി പറയുന്നു. കൂടുതലായി പണം ലഭിച്ചതോടെ ഈ കരിയര്‍ മുന്നോട്ട് കൊണ്ടു പോവാനാണ് ആഗ്രഹിക്കുന്നത്. പോൺ ഈ മേഖലയില്‍ വലിയ വിജയം കൊയ്യാന്‍ തനിക്കാവുമെന്നും ഉറപ്പുണ്ടെന്നും റെനി പറഞ്ഞു.

ഇപ്പോൾ തെരഞ്ഞെടുത്ത പുതിയ കരിയര്‍ തന്നെ അസ്വസ്ഥയാക്കിയിട്ടുണ്ടാവാമെന്ന് പലരും ചിന്തിക്കുന്നുണ്ടാവാം. പക്ഷെ അത് ശരിയല്ല, തനിക്ക് മനസ്സിനു സുഖം നല്‍കുന്നതും, സന്തോഷിപ്പിക്കുന്നതും ആയതു മാത്രമേ ചെയ്യുകയുള്ളൂ. അതിനോടൊപ്പം ഒരു കാര്യം താന്‍ ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു താന്‍ ചെയ്യുമെന്നും ഗ്രാസി പറയുന്നു.

ഇപ്പോൾ തന്റെ ഫോട്ടോസും വീഡിയോകളും ആരാധകര്‍ക്കു വില്‍ക്കുന്നത് വഴി ആഴ്ചയില്‍ 19 ലക്ഷത്തോളം രൂപ താന്‍ സമ്പാദിക്കുന്നതായി റെനി തുറന്നുപറഞ്ഞു. നിലവിൽ നല്ലൊരു സാമ്പത്തിക ഭദ്രത നേടിക്കഴിഞ്ഞു. ഈ ഒരു അവസ്ഥ സ്വപ്‌നം കണ്ടിരുന്നില്ല, അതിനാൽ തന്നെ ഇപ്പോള്‍ ഇത് ശരിക്കും ആസ്വദിക്കുകയാണ്. തന്റെ ഫോട്ടോസും വീഡിയോകളും നല്‍കിയാല്‍ ആളുകള്‍ തനിക്കു പണം നല്‍കും. ഇത്തരത്തിൽ ലഭിച്ച പണത്തിലൂടെ കഴിഞ്ഞ 30 വര്‍ഷമായി ഉണ്ടായിരുന്ന വീട് വായ്പ ഒരു വര്‍ഷം കൊണ്ടു തന്നെ താന്‍ അടച്ചുതീര്‍ത്തതായും റെനി പറയുന്നു.