രാഹുലിന് മറുപടി; കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന ചൈനീസ് കടന്നുകയറ്റത്തിന്‍റെ പട്ടിക പുറത്തുവിട്ട്‌ ബിജെപി എംപി

single-img
10 June 2020

കോണ്‍ഗ്രസ് ഭരണകാലത്ത് ചൈനയുടെ സൈന്യം ഇന്ത്യയുടെ ഭൂപ്രദേശത്തേക്ക് കടന്നുകയറിയോയെന്ന് വ്യക്തമാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായിലഡാക്കില്‍ നിന്നുള്ള ബിജെപി എംപി ജമ്യാങ് സെരിങ് നങ്യാൽ. കഴിഞ്ഞചൊവ്വാഴ്ചയാണ് രാജ്നാഥ് സിംഗിനോട് പരിഹാസ രൂപേണയുള്ള ചോദ്യം രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചത്. ഇതിന് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ടാഗ് ചെയ്താണ് ബിജെപി എം പി മറുപടി നൽകിയിരിക്കുന്നത്.

താൻ നൽകുന്ന മറുപടി അവരെ തെറ്റിധരിപ്പിക്കില്ലെന്ന് കരുതുന്നുവെന്ന്എഴുതിയാണ് ചൈന കടന്നു കയറിയതിനേക്കുറിച്ച് ബിജെപി എം പി പറയുന്നത്. കേന്ദ്രത്തിൽ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്താണ് ചൈനീസ് കടന്നുകയറ്റമുണ്ടായതെന്ന് വിശദമാക്കി ഈ കടന്നുകയറ്റത്തിന്‍റെ ലിസ്റ്റും എംപി നല്‍കുന്നുണ്ട്.

അത് ഇങ്ങിനെയാണ്‌: അക്സായ് ചിന്നിലെ 37244 ചതുരശ്ര കിലോമീറ്റര്‍ 1962ല്‍ ചൈന കൈവശപ്പെടുത്തി, ചുമുര്‍ ഏരിയയിലെ തിയ പാങ്നാക്, ചബ്ജി വാലി എന്നിവ 2008ല്‍ ചൈന കൈവശമാക്കി, ഡെചോക്കിലെ സൊരാവര്‍ ഫോര്‍ട്ട് 2008ല്‍ ചൈനീസ് സേന തകര്‍ത്തു, 2012ല്‍ കോണ്‍ക്രീറ്റ് വീടുകള്‍ അടക്കമുള്ള കോളനി ഉണ്ടാക്കി, >പുരാതന വ്യാപാര പാതയായ ദൂം ചെലെയ് നഷ്ടമായത് 2008-2009 വര്‍ഷത്തിലാണ്. എന്നിങ്ങനെയാണ് മറുപടിയിൽ പറയുന്നത്.