കിമ്മിനെതിരായ ലേഖനങ്ങള്‍ ബലൂണുകളില്‍ അയക്കുന്നു; ദക്ഷിണ കൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തി വെച്ച് ഉത്തരകൊറിയ

single-img
9 June 2020

ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിനെ വിമർശിച്ചുള്ള ലഘു ലേഘകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും വരുന്നതായി ബന്ധപ്പെട്ട് വന്ന തര്‍ക്കങ്ങൾ കൊറിയൻ രാജ്യങ്ങളെ ഭിന്നതയിൽ എത്തിക്കുന്നു. തങ്ങൾ ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയ വിനിമയവും നിര്‍ത്തിവെക്കുന്നതായി ഉത്തര കൊറിയ അറിയിച്ചു.

നിലവിൽ ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയ വിനിമയ സംവിധാനങ്ങളും നിര്‍ത്തിവെക്കാനാണ് ഉത്തരകൊറിയന്‍ സർക്കാർ കൈക്കൊണ്ട തീരുമാനം.

പുതിയ തീരുമാനത്തിന്റെ ഭാഗമായി 2018 ല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയായ കെയ്‌സൊങില്‍ സംയുക്തമായി സ്ഥാപിച്ച ഓഫീസും ഔദ്യോഗികമായി ചൊവ്വാഴ്ച അടച്ചു. ഇതോടൊപ്പം തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ആശയ വിനിമയവും നിര്‍ത്തലാക്കും. കഴിഞ്ഞ കുറെ ദിവസങ്ങളായി
ഉത്തരകൊറിയയിലേക്ക് ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും ഉദ്യോഗസ്ഥര്‍ അയച്ചതാണ് ഇപ്പോഴുള്ള വിവാദത്തിന് കാരണമായത്.

ഉത്തരകൊറിയയുടെ സർക്കാരിനെതിരായ നിരവധി ലഘു ലേഖകള്‍ ബലൂണുകളിലാക്കിയാണ് രാജ്യത്തേക്ക് അയച്ചത്. ഇവയിലെ ലഘുലേഖകള്‍ ഉത്തരകൊറിയന്‍ ജനങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്തതോടെയാണ് എല്ലാ ആശയ വിനിമയവും നിര്‍ത്താന്‍ ഉത്തരകൊറിയ തീരുമാനിച്ചത്.