ഇറച്ചിക്കും പല്ലിനുമായി മാംസത്തിൽ സ്‌ഫോടകവസ്തു നിറച്ച് നല്‍കി കുറുക്കനെ കൊന്നു; 12 പേർ അറസ്റ്റിൽ

single-img
9 June 2020

ഇറച്ചിയും പല്ലും ശേഖരിക്കാനായി മാംസത്തിൽ സ്‌ഫോടകവസ്തു നിറച്ച് നല്‍കി കുറുക്കനെ കൊന്ന സംഭവത്തിൽ പന്ത്രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിൽ ത്രിച്ചിയിലാണ് തേന്‍ ശേഖരിക്കാനായി കാട്ടില്‍ പോയ സംഘത്തിന് ചുറ്റും കറങ്ങിയ കുറുക്കനെ കൊലപ്പെടുത്തിയത്. രാംരാജ് (21), സരവനൻ (25), യേശുദാസ് (34), ശരത്കുമാർ (28), ദേവദാസ് (41), പാണ്ഡ്യൻ (31), വിജയകുമാർ (38), സത്യമൂർത്തി (36), ശരത്കുമാർ (26) എന്നിവരാണ് പ്രതികൾ.

നിലവിൽ രാജമാനികം (70), രാജു (45), പതമ്പില്ലൈ (78) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രതികൾ കുറുക്കനെ കൊന്നത്. തുടർന്ന് ഇന്ന് രാവിലെ ഒരു ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്ന് കുറുക്കന്റെ ശരീരം കണ്ടെത്തുകയും ചെയ്തു.