ക്ഷേത്രം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൃതി പിടിച്ചെടുത്തത്; നിലപാട് മാറ്റി മുല്ലപ്പള്ളി

single-img
9 June 2020

കേരളത്തിൽ ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഉയർന്ന് വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ നിലപാട് മാറ്റി കോൺഗ്രസ്.സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി മുതിർന്ന നേതാക്കൾ ആരാധനാലയങ്ങൾ തുറക്കുന്നത് വൈകുന്നതിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

പക്ഷെ ഇപ്പോൾ ക്ഷേത്രം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൃതി പിടിച്ചെടുത്തതാണെന്ന് സമവായമുണ്ടായില്ലെന്നുമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രണ് പറയുന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം ആരാധനാലയങ്ങള്‍ എന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണ്. ഇവിടെപക്ഷെ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമവായ തീരുമാനം എടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു.റാ കാര്യത്തിൽ എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ജനങ്ങളെ ബാധിക്കുന്ന അരോഗ്യകാര്യങ്ങളില്‍ ധൃതിപിടിച്ച തീരുമാനം പാടില്ല.ഇതുമായി ബന്ധപ്പെട്ട് മതമേലധ്യക്ഷന്‍മാര്‍, അരോഗ്യ വിദഗ്ദ്ധര്‍, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കണം. ഇതുപോലുള്ള കാര്യങ്ങളില്‍ നിതാന്ത ജാഗ്രതയാണ് സര്‍ക്കാര്‍ കാട്ടേണ്ടതെന്നും മുല്ലപ്പള്ളി പറയുന്നു.