ജോ​ർ​ജ്ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ജാമ്യത്തിനായി കെട്ടിവയ്ക്കേണ്ടത് 10 കോടിയോളം രൂപ

single-img
9 June 2020

ജോ​ർ​ജ്ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യ മി​നി​യ​പൊ​ളി​സ് മു​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡെ​റ​ക് ചൗ​വി​ന​നെ വീഡിയോ കോൺഫറൻസിലൂടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ൽ ഒ​ൻ​പ​ത് മി​നു​ട്ടോ​ളം നേ​രം കാ​ൽ​മു​ട്ട് അ​മ​ർ​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചൗ​വി​നെ​തി​രെ ര​ണ്ടാം ഡി​ഗ്രി കൊ​ല​പാ​ത​കം, മൂ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​കം, ര​ണ്ടാം ഡി​ഗ്രി ന​ര​ഹ​ത്യ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​പാ​ധി​ക​ളി​ല്ലാ​തെ ഒ​ന്നേ​കാ​ൽ ദ​ശ​ല​ക്ഷം ഡോ​ള​റോ ഉ​പാ​ധി​ക​ളോ​ടെ ഒ​രു മി​ല്യ​ൻ ഡോ​ള​റോ ന​ല്കി​യാ​ൽ ജാ​മ്യം ന​ല്കാ​മെ​ന്ന് ജ​ഡ്ജി അ​റി​യി​ച്ചു. ഓ​ക്ക് പാ​ർ​ക്ക് ഹൈ​റ്റ്സി​ലെ ജ​യി​ലി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണ് 44കാ​ര​നാ​യ ചൗ​വി​ൻ കോ​ട​തി​ക്കു മു​ന്പി​ൽ ഹാ​ജ​രാ​യ​ത്. കേ​സി​ന്‍റെ കാ​ഠി​ന്യം, സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ അ​ഭി​പ്രാ​യം തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മി​ന​സോ​ട്ട അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ർ​ണി ജാ​മ്യ​ത്തി​നു വ​ൻ തു​ക ചുമത്തിയത്. 

ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ സോ​പാ​ധി​ക ജാ​മ്യം, കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴെ​ല്ലാം എ​ത്തി​ച്ചേ​രു​ക, സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ തൊ​ഴി​ലെ​ടു​ക്കാ​തി​രി​ക്കു​ക, തോ​ക്കു​ക​ളു​ടെ അ​നു​മ​തി റ​ദ്ദാ​ക്കു​ക എ​ന്നി​വ​യാ​ണ് നി​ബ​ന്ധ​ന​ക​ൾ. ചൗ​വി​ൻ സം​സ്ഥാ​നം വി​ട​രു​തെ​ന്നും ഫ്ളോ​യി​ഡി​ന്‍റെ കു​ടും​ബ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്ത​രു​തെ​ന്നും ജാ​മ്യവ്യ​വ​സ്ഥ​യി​ൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.