ഈ ലോകത്തില്‍ ഒരു കൊതുകുപോലുമില്ലാത്ത ഒരു സ്ഥലവും ഒരു രാജ്യവും; കൂടുതല്‍ അറിയാം

single-img
9 June 2020

നമ്മുടെ രാജ്യത്തെ പോലെ തന്നെ ഇടതൂർന്ന മരങ്ങളും കുളങ്ങളും ചെറിയ തടാകങ്ങളും നിറഞ്ഞ ഒരു ചെറിയ ചൈനീസ് പട്ടണമാണ് ഡിംഗ് വൂളിംഗ്. ഇവിടെ എല്ലാ രീതിയിലും കൊതുകുകൾക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നിട്ടും പക്ഷെ ഒരു കൊതുകുപോലുമില്ല എന്നതാണ് പ്രത്യേകത. അവസാനത്തെ ഒരു ദശാബ്‍ദമായി പേരിനുപോലും ഒരെണ്ണമില്ല എന്നത് വിസ്‍മയമുളവാക്കുന്ന ഒരു കാര്യമാണ്.

എങ്ങിനെയാണി ഇത് സംഭവിച്ചത് എന്നത് ആർക്കുമറിയില്ല. തവളയുടെ രൂപത്തിലുള്ള ഒരു കല്ലിനെയാണ് തങ്ങൾ ആരാധിക്കുന്നതെന്നും, ഇതിനാലാണ് ആ പ്രദേശത്തെ കൊതുകുരഹിതമാക്കുന്നതെന്നുമാണ് പ്രദേശവാസികൾ വിശ്വസിച്ചു വരുന്നത്.

നമ്മുടെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അവിടെ ന്യൂനപക്ഷ ഗോത്രമായ ഹാക്കവംശജരാണ് കൂടുതലായി താമസിക്കുന്നത്.ഇതിന് സമാനമായി , ലോകത്തിൽ കൊതുകുകളില്ലാത്ത ഒരു രാജ്യമാണ് മഞ്ഞുമൂടികിടക്കുന്ന ഐസ്‌ലാൻഡ്.

തങ്ങളുടെ അയൽരാജ്യങ്ങളായ നോർവേ, ഡെൻമാർക്ക്, സ്‌കോട്ട്‌ലൻഡ്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിൽ എല്ലായിടത്തും കൊതുകുകൾ വളരുമെങ്കിലും, ഐസ്‌ലാൻഡിൽ കൊതുകുകൾ വളരില്ല. അതിന്റെ കാരണം അവിടുത്തെ കാലാവസ്ഥയിലുള്ള പ്രത്യേകതയാണ്. ഇവിടെ വർഷത്തിൽ മൂന്ന് തവണ മഞ്ഞുറയുകയും ഉരുകുകയും ചെയ്യുന്നു. അതുമൂലം കൊതുകുകളുടെ നിലനിൽപ്പിനെ അസാധ്യമാക്കുന്നു. നിലവിൽ ഐസ്‌ലാൻഡിൽ ഒരേ ഒരു കൊതുക് മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.

ആ കൊതുകിനെ ഐസ്‌ലാൻഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ആൽക്കഹോൾ നിറച്ച ഒരു കുപ്പിയിലാണ് അതിനെ സൂക്ഷിച്ചിരിക്കുന്നത്. 1980 കാലഘട്ടത്തിൽ ഐസ്‍ലാൻഡ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ജിസ്ലി മാർ ഗിസ്ലസനാണ് ഒരു വിമാനത്തിനുള്ളിൽ നിന്ന് കൊതുകിനെ പിടിച്ച് ഇവിടെ കൊണ്ടുവന്നത്.