ഓരോ മിനിട്ടിലും 22,100 രൂപ വീതം ലഭിച്ചുകൊണ്ടിരുന്ന തിരുപ്പതി ബാലാജി ക്ഷേത്ര വരുമാനം ലോക് ഡൗണിൽ മൂക്കുകുത്തി

single-img
8 June 2020

ദിനംപ്രതി 80000 മുതൽ ഒരു ലക്ഷംവരെ ഭക്തർ സന്ദർശനം നടത്തുന്ന ക്ഷേത്രമായ ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്റെ വരുമാന നഷ്ടം 400 കോടി കഴിഞ്ഞു.ലോക്ക് ഡൗൺ തുടങ്ങി രണ്ടര മാസം പിന്നിടമ്പോൾ ജീവനക്കാരുടെ ശമ്പളം, മറ്റ് ദൈനംദിന ചെലവുകൾ എന്നിവയ്ക്ക് ബുദ്ധിമുട്ടുകയാണെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വെളിപ്പെടുത്തിയിരുന്നു. 

ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം 300 കോടി രൂപ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ചെലവഴിച്ചിട്ടുണ്ട്. വിവിധ ഇനങ്ങളിലായി ക്ഷേത്രത്തിന്റെ വാർഷിക ചെലവ് 2500 കോടി രൂപയാണ്. ലോക്ക് ഡൗൺ കാലത്ത് ഭക്തർക്ക് പ്രവേശനമില്ലെന്നതൊഴികെ മറ്റ് പൂജകളും ഉത്സവങ്ങളും പരിപാടികളും ആഗമശാസ്ത്ര പ്രകാരം മുറപോലെ നടന്നുവരികയാണെന്നും അധികൃതർ പറയുന്നു. 

 2020 21 വർഷം 3,309.89 കോടിയുടെ വാർഷിക ബഡ്ജറ്റാണ് ക്ഷേത്രത്തിന്റേത്. ശരാശരി ഒരു മാസം ഹുണ്ടി കളക്ഷനിലൂടെ മാത്രം 150- 175 കോടി രൂപ വരേണ്ടതായിരുന്നു. മാത്രമല്ല ലഡു വില്പന, ദർശൻ ടിക്കറ്റ്, താമസം, വഴിപാട് തുടങ്ങിയവയിലൂടെ വലിയൊരു തയുകയാണ് ലഭിക്കുന്നത്. ലഡു വിറ്റ് മാത്രം ലഭിക്കുന്നത് പ്രതിവർഷം 75,00,00,000 കോടി രൂപയാണ്. 

20 ബില്യൺ ഡോളർ  അതായത് 13,60,99,90,00,000 കോടി രൂപയാണ് ക്ഷേത്രത്തിൻ്റെ മുഴുവൻ സമ്പാദ്യമായി കണക്കാക്കിയിരിക്കുന്നത്. ഭക്തരുടെ കൈയിൽ നിന്ന് കാണിക്കയായി 2.35 കോടി രൂപ ലഭിക്കും. മറ്റ് വരുമാന സ്‌ത്രോസുകൾ കൂടി കണക്കിലെടുക്കമ്പോൾ ഇത് പ്രതിദിനം 6.34 കോടിയാണ്. 2019 ലെ കണക്കനുസരിച്ച് ഓരോ മിനിട്ടിലും ശരാശരി 22,100 രൂപ വീതം ലഭിച്ചുകൊണ്ടിരുന്നുവെന്നുള്ളതാണ് അതിശയകരം.