ക്ഷേത്രങ്ങൾ തുറക്കുന്നത് സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ: ഭക്തജനങ്ങൾ ക്ഷേത്രങ്ങളിൽ പോകരുതെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

single-img
8 June 2020

ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കരുതെന്നും ക്ഷേത്രം ഇപ്പോള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു.  ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും അവർ വ്യക്തമാക്കി. 

ഭക്തര്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കണം. തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല എന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ അറിയിച്ചു.

കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാന്തതിനെതിരെ തന്ത്രിസമാജം രംഗത്തുവന്നിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്ത്രിസമാജം മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.