എറണാകുളത്ത് സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരൻ നടുറോഡിൽ വെട്ടിവീഴ്ത്തി

single-img
8 June 2020

സഹോദരിയെ പ്രണയിച്ച യുവാവിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിൽ കഴുത്തിനു വെട്ടിവീഴ്ത്തി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവൻ (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിൽ ആശുപത്രിയിൽ കഴിയുന്നത്. എറണാകുളത്തു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥിയാണ് അഖിൽ. 

അഖിലിൻ്റെ ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ ബേസിൽ എൽദോസ് (22) ആണ് ആക്രമിച്ച‌തെന്നു പൊലീസ് പറയുന്നു. 

അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസിൽ ശക്തമായി എതിർത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിൻ്റെ ലക്ഷ്യം. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

അഖിലിന്റെ അമ്മാവൻ്റെ മകൻ അരുൺ ബാബുവിനും പരിക്കുണ്ട്. മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരൻ വിളിച്ചിറക്കി വടിവാളുകൊണ്ട് കഴുത്തിലും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.