അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു: സ​മ്പൂ​ര്‍​ണ കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി ന്യൂസിലാൻഡ്

single-img
8 June 2020

ന്യുസിലാൻഡിലെ അ​വ​സാ​ന കോവിഡ് രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു. ന്യൂ​സി​ല​ന്‍​ഡ് സ​മ്പൂ​ര്‍​ണ കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി മാറിയെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി ആ​ഷ്ലി ബ്ലൂം​ഫീ​ൽ​ഡ് പ​റ​ഞ്ഞു.  രാ​ജ്യ​ത്ത് നി​ല​വി​ൽ ഒ​രു കോ​വി​ഡ് ബാ​ധി​ത​ൻ പോ​ലും ഇ​ല്ലെ​ന്നും അ​വ​സാ​ന രോ​ഗി​യും നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യ​െന്നും ആഷ്ലി കൂട്ടിച്ചേർത്തു.  

ഈ ​നാ​ഴി​ക​ക്ക​ല്ല് സ​ന്തോ​ഷ​ക​ര​മാ​യ ഒ​ന്നാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ത​യും ഹൃ​ദ​യ​ത്തി​ല്‍​ നി​ന്ന് ന​ന്ദി പ​റ​യു​ന്നു. ഫെ​ബ്രു​വ​രി 28ന് ​ശേ​ഷം സ​ജീ​വ രോ​ഗി​ക​ളി​ല്ലാ​ത്ത ആ​ദ്യ ദി​ന​മാ​ണി​ത്- ആഷ്ലി പറഞ്ഞു. 

അ​തേ​സ​മ​യം നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ജാ​ഗ്ര​ത​യും ഇനിയും തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും ആ​ഷ്‌​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.