കെജരിവാളിന് കടുത്ത പനിയും ചുമയും: കോവിഡ് ടെസ്റ്റ് നടത്തും

single-img
8 June 2020

ഇന്നലെ ഉച്ചമുതല്‍  പനി, ചുമ എന്നിവ അനുഭവപ്പെട്ട ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നാളെ കോവിഡ് പരിശോധന നടത്തും. പനി പിടിപെട്ടതിനെ തുടർന്ന് കെജരിവാള്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. നാളെ രാവിലെ കോവിഡ് പരിശോധയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാളെ ടെസ്റ്റ് നടത്താനുള്ള തീരുമാനം. അതേസമയം തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു.രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,56,611 പേര്‍ക്കാണ് ഇതുവരെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

ഇന്നലത്തെ 206 പേര്‍ കൂടിയായതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 7135 ആയി. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് അനുസരിച്ച് ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു.