കാറ്റ് വന്ന് കൊവിഡിനെ നശിപ്പിക്കാന്‍ ‘ കൊറോണ ദേവി പൂജ’ നടത്തി ആസമില്‍ ജനങ്ങള്‍

single-img
7 June 2020

രാജ്യത്ത് ദിനം പ്രതി കൊറോണ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുമ്പോഴും കൊറോണ ദേവിയെ പൂജിച്ചാല്‍ കാറ്റ് വന്ന് കൊവിഡിനെ നശിപ്പിക്കുമെന്ന വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് ആസാമിലെ ഒരുകൂട്ടം ആളുകൾ. രോഗവ്യാപനം തടയാനും പ്രതിരോധിക്കാനുമുള്ള ഏക മാര്‍ഗം ദേവീ പൂജയാണെന്നാണ് ഇവർ പറയുന്നത്. ഇതിനായി സംസ്ഥാനത്തെ ബിശ്വനാഥ് ചരിയാലി മുതല്‍ ദാരംഗ് ജില്ല വരെയും കൊറോണ് ദേവി പൂജ നടത്തി.

സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയിലും പൂജ നടത്തിയിട്ടുണ്ട്. ‘ഇവിടെ ഞങ്ങള്‍ കൊറോണ മാ’ പൂജ നടത്തുകയാണ്. ഈ പൂജ അവസാനിച്ചാൽ കാറ്റ് വന്ന് വൈറസിനെ നശിപ്പിക്കും, ‘ഒരു സ്ത്രീ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പറഞ്ഞു. അതേസമയം ഇന്നലെ മാത്രം 81 പുതിയ കേസുകളാണ് ആസാമില്‍ റിപ്പോര്‍ട്ട് ചെയ്തത്.