ലോകത്ത് പ്ര​തി​ദി​നം ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ പു​തി​യ കേ​സു​ക​ൾ: മെ​യ് 21ന് ​ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ൾ വിരൽചൂണ്ടുന്നത് വൻ ദുരന്തത്തിലേക്ക്

single-img
7 June 2020

കൊറോണ വെെറസ് വ്യാപനം വൻ തോതിലാണ് ലോകത്തു നടക്കുന്നതെന്ന് പഠനറിപ്പോർട്ട്. ലോ​ക​ത്ത് പു​തി​യ കൊ​റോ​ണ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് അ​തി​വേ​ഗ​ത്തി​ലാണെന്നും ഏ​ഴു ദി​വ​സ​ത്തെ ശ​രാ​ശ​രി പ്ര​കാ​രം പ്ര​തി​ദി​നം ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കുകൾ വ്യക്തമാക്കുന്നത്. 

പ​രി​ശോ​ധ​നാ മി​ക​വു​ക​ളും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തും പു​തി​യ കേ​സു​ക​ളു​ടെ വ​ർ​ധ​ന​വ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ഴും പ​ല രാ​ജ്യ​ങ്ങ​ളി​ലും കൃ​ത്യ​മാ​യ രീ​തി​യി​ലു​ള്ള ക​ണ​ക്കു​ക​ൾ ന​ല്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന​തും വ​സ്തു​ത​യാ​ണ്.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും ഒ​രു ദി​വ​സ​ത്തി​ൽ ഒ​രു ല​ക്ഷം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. എ​ന്നാ​ൽ മെ​യ് 21ന് ​ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് കേ​വ​ലം അ​ഞ്ച് ദി​വ​സം മാ​ത്ര​മാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ജൂ​ണ്‍ മൂ​ന്നി​ന് പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ൾ 1,30,400 ആ​ണ്. 

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ക​ണ​ക്കു​ക​ളും വി​ശ​ക​ല​ന​വും അ​നു​സ​രി​ച്ച് ഇ​ന്ത്യ, മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​ന നി​ര​ക്ക് ഇ​പ്പോ​ൾ വ​ള​രെ ത്വ​രി​ത​ഗ​തി​യി​ലാ​ണ്. ലി​ബി​യ, ഇ​റാ​ഖ്, ഉ​ഗാ​ണ്ട, മൊ​സം​ബി​ക്ക്, ഹെ​യ്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ ആ​ഴ്ച​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​ന്ന​താ​യാ​ണ്് റി​പ്പോ​ർ​ട്ട്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത രീ​തി​ക​ളി​ലാ​ണ് വൈ​റ​സ് വ്യാ​പ​നം ന​ട​ക്കു​ന്ന​ത് എ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ചൈ​ന, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഇ​റ്റ​ലി, സ്പെ​യി​ൻ, ഫ്രാ​ൻ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗം വ​ൻ വി​പ​ത്തു വി​ത​ച്ച പ​ല രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ൾ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വാ​ണു​ണ്ടാ​കു​ന്ന​തെന്നും പഠനറിപ്പോർട്ട് പറയുന്നു.