വന്ദേഭാരത് മിഷന്‍: വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ

single-img
6 June 2020

ലോക്ക് ഡൌൺ നിലവിൽ വന്നതും കൊറോണ രോഗ വ്യാപനവും മുൻനിർത്തി പ്രവാസികളെ തിരികെ നാട്ടിൽ എത്തിക്കാനുള്ള സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ. ജൂൺ പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് (ഏകദേശം മുപ്പത്തിനാലായിരം രുപയോളം) ഈടാക്കുന്നത്.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. അതേസമയം ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. നിലവിൽ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി. ഇവിടെ ഇന്നുമാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 34പേരാണ്.