ആംബുലന്‍സുകളില്‍ ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കണം

single-img
6 June 2020

കൊല്ലം ജില്ലയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ആംബുലന്‍സുകളിലും ഡ്രൈവറും ആംബുലന്‍സ് യാത്രക്കാരും തമ്മില്‍ വായു വഴി സമ്പര്‍ക്കം വരാത്ത രീതിയില്‍ ഡ്രൈവര്‍ കാബിനും പാസഞ്ചര്‍ കാബിനും തമ്മില്‍ വേര്‍തിരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പോളിയൂറത്തേന്‍ അഥവാ പര്യാപ്തമായ മറ്റ് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പൂര്‍ണമായും വേര്‍തിരിവ് വരുത്തണം.