തെലങ്കാനയിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അണികളും ബിജെപിയില്‍ ചേർന്നു

single-img
6 June 2020

തെലങ്കാന സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്കടകം മൃത്യുഞ്ജയം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഇദ്ദേഹം കോൺഗ്രസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവും കരിംനഗര്‍ ജില്ല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു.

ഇദ്ദേഹത്തോടൊപ്പം മകനും അനുയായികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. കരിം നഗര്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് കടകം മൃത്യുഞ്ജയം. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബണ്ഡി സഞ്ജയ് കുമാര്‍, മുന്‍ മന്ത്രി ഇ പെഡ്ഡി റെഡ്ഡി, മുന്‍ എംപി ജി വിവേക്, മുന്‍ എംഎല്‍എ ശോഭ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് മൃത്യുഞ്ജയവും അനുയായികളും ഔദ്യോഗികമായി ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.

കോൺഗ്രസ് വിട്ട് കടകം മൃത്യുഞ്ജയം ബിജെപിയില്‍ എത്തിയതിനെ ബിജെപിയുടെ സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു. തനിക്ക് ഗുരുവിനെ പോലെയാണെ് മൃത്യുഞ്ജയമെന്നും അദ്ദേഹത്തെ പോലെയുള്ള നേതാക്കന്മാരെ സംസ്ഥാനത്ത് പാര്‍ട്ടി ആവശ്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാര്‍പറഞ്ഞു.