പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പരാതിയുമായി യുവതി

single-img
6 June 2020

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി എന്ന് പരാതി. യുവാവിനോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ബന്ധു വീട്ടിൽ കൊണ്ടുപോകുകയും അവിടെ ബന്ധുക്കളടക്കമുളളവർ ക്രൂരമായി മർദ്ദിച്ചതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് ആദ്യ തവണ പരാതിപ്പെട്ടപ്പോൾ കേസെടുക്കാത്തതിൽ മനംനൊന്ത് 24 വയസുള്ള യുവതി രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നാണ് പോലീസ് കേസെടുത്തത്.